11:35pm 12 November 2026
NEWS
കളമശ്ശേരിയിൽ രാസലഹരി വേട്ട.
26/03/2026  03:10 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കളമശ്ശേരിയിൽ രാസലഹരി വേട്ട

തൃക്കാക്കര നോർത്ത് മൂലേപാടം റോഡിന് സമീപത്ത് നിന്നും 23.490 gm  MDMA .  DANSAF പിടികൂടി. 1. മുഹമ്മദ് അജ്മൽ 24 , പുതിയോട്ടം കണ്ടി വീട്ടിൽ,  അഴീക്കൽ കടവ്  റോഡ് ,  ഇരിങ്ങൽ,  കൊയിലാണ്ടി,  കോഴിക്കോട് . 2. ഫാസിൽ 21 , കിഴക്കോട്ട് വീട്ടിൽ,  മണത്തല , തിരുവന്ത്ര,  തൃശ്ശൂർ. എന്നിവരെയാണ് MDMA യുമായി പിടികൂടിയത് . മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ 82100 രൂപ പ്രതികളുടെ  കയ്യിൽ നിന്നും പോലീസ് കണ്ടെടുത്തു. 
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    IPS ന്റെ  നിർദ്ദേശപ്രകാരം അശ്വതി ജിജി IPS ,  ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ  T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img